¡Sorpréndeme!

ത്രിപുര കത്തുന്നു, 2000ത്തോളം അക്രമങ്ങള്‍ | Oneindia Malayalam

2018-03-06 1 Dailymotion

കാല്‍ നൂറ്റാണ്ട് നീണ്ട സിപിഎം ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി അധികാരത്തിലെത്തിയ ത്രിപുരയില്‍ സംഘര്‍ഷം വ്യാപിക്കുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തുടങ്ങിയ അക്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ട്. അതേസമയം, പ്രധാനമന്ത്രിയും ബിജെപി നേതാക്കളും സിപിഎമ്മിനെതിരേ രംഗത്തുവന്നു. ഇതുവരെ 2000ത്തിലധികം അക്രമസംഭവങ്ങളാണ് ത്രിപുരയില്‍ അരങ്ങേറിയത് ആരോപണമുണ്ട്. സിപിഎം ഓഫീസുകള്‍ ബിജെപി പ്രവര്‍ത്തകര്‍ കൈയ്യേറി.